Friday, 25 November 2016

2016 നവംബർ 25 - രക്തസാക്ഷി ദിനം

ഇന്നലെ ദേവരാജനെയും കാവേരിയേയും
അനശ്വരതയുടെ ചക്രവാളത്തിലേക്ക്
കൂത്തുപറമ്പിലെ രക്തസാക്ഷികൾ ചേർന്നാവും
വിപ്ലവഭേരികൾ മുഴക്കി സ്വാഗതം ചെയ്തിട്ടുണ്ടാവുക..!

കൊന്നവരും കൊല്ലപ്പെട്ടവരും പറഞ്ഞതെല്ലാം ഒന്നായിരുന്നു,
കമ്മ്യൂണിസ്റ്റ് ഭരണത്തിൽ
മാവോയിസ്റ്റുകൾ കൊല്ലപ്പെടുന്ന
ചരിത്ര സന്നിഗ്ദാവസ്ഥ..!

അതെ, ഭരണകൂടത്തിനെപ്പോളും
ഒരേ മുഖമാണ്..!